കർഷകരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ കത്തോലിക്കാ പള്ളികളിൽ ഇടയലേഖനം ;
ഇവിടെ കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന പ്രസ്താവനയിൽ വ്യാപക പ്രതിഷേധം,
ദാരിദ്രത്തിന്റെ്റെ പിച്ചച്ചട്ടിയേന്തി, അടിമാലി ടൗണിൽ രണ്ടു വയോ ധിക സ്ത്രീകൾ പ്രതിഷേധിച്ചതും നമുക്ക് മറക്കാറായിട്ടില്ല.
ഇടുക്കി :കർഷകരുൾപ്പെടെ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ ധൂർത്തിൽ ആറാടുന്ന എൽ .ഡി .എഫ് .സർക്കാരിനെതിരെ കത്തോലിക്കാ സഭയുടെ രൂക്ഷമായ വിമർശനം .കെ .സി .ബി .സി . ഇൻഫാം കമ്മീഷനാണ് ജനുവരി 14 ഞായറാഴ്ച കത്തോലിക്കാ പള്ളികളിൽ കുർബാന മദ്ധ്യേ വായിച്ച ഇടയ ലേഖനം തയ്യാറാക്കിയത് . കെ.സി.ബി.സി. ഇൻഫാം സമിതിക്കുവേണ്ടി ബിഷപ്പ് റെമേജിയൂസ് ഇഞ്ചനാനിയിൽ ഇൻഫാം ദേശീയ കമ്മീഷൻ ചെയർമാനാണ് ലേഖനം തയ്യാറാക്കിയത് . അതിന്റെ ഉള്ളടക്കം ഇങ്ങനെയാണ് .
ഞാൻ പരാജയപ്പെട്ട കർഷകനാണ്, നെല്ലെടുത്തിട്ട് സർക്കാർ എനിക്ക് കാശ് തന്നില്ല എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ്, ആത്മഹത്യ ചെയ്ത് കർഷകൻ്റെ വിലാപം ആബേലിൻ്റെ നിലവിളി പോലെ, കേര ളത്തിന്റെ ആകാശത്തെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്, കേരള മെത്രാൻ സമിതിയുടെ (KCBC) ഇൻഫാം കമ്മീഷൻ, കർഷകർക്കു വേണ്ടി ഈ സർക്കുലർ എഴുതുന്നത്. ഗതി കെട്ട് ദാരിദ്രത്തിന്റെ്റെ പിച്ചച്ചട്ടിയേന്തി, അടിമാലി ടൗണിൽ രണ്ടു വയോ ധിക സ്ത്രീകൾ പ്രതിഷേധിച്ചതും നമുക്ക് മറക്കാറായിട്ടില്ല. തങ്ങളെ സംരക്ഷിക്കാൻ ഭരണഘടനാപരമായി ഉത്തരവാദിത്തപ്പെട്ട സർക്കാ രിനു മുമ്പിൽ, കർഷകരും കർഷക ബന്ധുക്കളും നിലനിൽപ്പിനായി പ്രതിഷേധിക്കുമ്പോൾ, ‘ഇവിടെ കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല’ എന്ന തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ് താവനകൾ, ബഹുമാന്യരായ ഭരണകർത്താക്കളിൽ നിന്നുണ്ടായതും നമ്മെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്ത് കാലം കൂടിയാണിത്. എല്ലാത്തരത്തിലും അവഗണിക്കപ്പെട്ട് കർഷകർ അതീവ ഗുരുതരമായ സ്വത്വപ്രതിസന്ധി അനുഭവിക്കുകയാണ്.
ഉല്പാദനം മുതൽ വിപണനം വരെയുള്ള സകല മേഖലക ളിലും കർഷകർ സമാനതകളില്ലാത്ത അവഗണന നേരിടുകയാണ്. കർഷകർക്ക് ആശ്രയമായ ഏതുതരം കൃഷിയും; അത് നെല്ലോ, ഏല മോ, റബ്ബറോ, കപ്പയോ ഏതുമാകട്ടെ കർഷകൻ്റെ ജീവസന്ധാരണ ത്തിന് ഉപകരിക്കപ്പെടാത്തവിധം വിലത്തകർച്ചയെ നേരിടുകയോ, വൻകിട കമ്പനികളുടെ ചൂഷണത്തിന് വിധേയമാവുകയോ ചെയ്യു കയാണ്. തങ്ങൾ വിൽക്കുന്ന ഏലക്കായ്ക്ക് പണം കിട്ടണമെങ്കിൽ കമ്പനികൾക്ക് പലിശ നൽകേണ്ട വിചിത്ര സ്ഥിതിയിലാണ് ഏലം കർഷകർ. ഒരു ലക്ഷം രൂപയുടെ ഏലം സ്പൈസസ് ബോർഡിന്റെ അംഗീകാരമുള്ള ഓക്ഷൻ സെൻ്ററുകളിലൂടെ ഒരു കർഷകൻ വിറ്റാൽ അപ്പോൾത്തന്നെ പണം ലഭിക്കണമെങ്കിൽ 7.5% മുതൽ 12% വരെ പലിശ നൽകണം. സ്വന്തം ഉല്പന്നം വിറ്റിട്ട് അതിൻ്റെ പണം കിട്ടാൻ പലിശ നൽകണമെന്ന വ്യവസ്ഥയേക്കാൾ ഹീനമായ ചൂഷണം മറ്റെന്തുണ്ട്?
ഇതിനേക്കാൾ ദാരുണമാണ് നെൽ കർഷകന്റെ സ്ഥിതി. വിറ്റ നെല്ലിന്റെ വില ബാങ്ക് വായ്പയായി വാങ്ങേണ്ടിവരുന്ന ദുർഗതിയിലാണ് നെൽ കർഷകർ. ചോര നീരാക്കി പാടത്തു പണിചെയ്യുന്ന കർഷകന്റെ നെല്ല് വാങ്ങിയശേഷം, രൊക്കം പണം നൽകുന്നതിനു പകരം സർക്കാർ തിരിച്ചടച്ചോളാം എന്ന വ്യവസ്ഥയിൽ വായ്പ തരപ്പെടുത്തിക്കൊടുത്തിട്ട്, കർഷകനെ കുടുക്കിലാക്കുന്ന ചതിയാണ് നെൽക്കർഷകരോട് ചെയ്യുന്നത്. സർക്കാർ വായ്പ തിരിച്ചടയ്ക്കുന്നില്ല. അതിന്റെ ഭാരം കർഷകന്റെ മേൽ വരുന്നു. വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്കുകൾ കർഷകന് പുതിയ വായ്പ നിഷേധിക്കുന്നു.
ഓർക്കണം തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത് ഈ ഊരാക്കുടുക്കിൽ പെട്ടാണ്. കർഷകർക്കു മുൻഗണന നൽകാതെ ഭരണം നടത്തിയ എല്ലാ സർക്കാർ സംവിധാനങ്ങളും കർഷകനെ ദരിദ്രനും നിസ്സഹായനുമാക്കിക്കളഞ്ഞു. 1980 കളിൽ 44 ശതമാനമായിരുന്ന കേരളത്തിൻ്റെ കാർഷിക വളർച്ച കേവലം 40 വർഷം കഴിയുമ്പോൾ വെറും 12% എന്ന ദയനീയ സ്ഥിതിയിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
മലബാറിലും മധ്യകേരളത്തിലും മലയോര മേഖലകളിലും റബ്ബറിനെ മുഖ്യ ഉപജീവനമാർഗ്ഗമായി കരുതിയിരുന്നവരും കുട്ടി കൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ പോലും പറ്റാത്തവിധം സാമ്പത്തി കമായി ശോചനീയ അവസ്ഥയിലായിക്കഴിഞ്ഞിരിക്കുന്നു. റബ്ബറിന് 250 രൂപ നൽകുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞവർക്ക് ഒന്നും ചെയ്യാനാകുന്നില്ല. കർഷകരുടെ പക്ഷം നിൽക്കുന്നുവെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾക്കുപോലും ആർജ്ജവത്തോടെ ശബ്ദിക്കാനാ കുന്നില്ല. അവരെല്ലാം കർഷകൻ്റെ ശബ്ദം ഉച്ചത്തിൽ വിളിച്ചു പറയു ന്നവരുടെ വായടപ്പിക്കാൻ പാടുപെടുകയാണ്. മാധ്യമങ്ങൾപോലും കർഷകനെ കയ്യൊഴിയുന്ന സങ്കടകരമായ അവസ്ഥയാണ്. പ്രകൃതി ക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് വർഷങ്ങളായി നഷ്ടപരിഹാരം ലഭിക്കുന്നില്ല.
ഉത്തരവാദിത്തപ്പെട്ടവർക്ക് കർഷകർ പരാതി നൽകുമ്പോൾ ‘വെറുതെ നടന്ന് കാലു തേയാമെന്നേയുള്ളു’ എന്ന മനസ്സു മടുപ്പിക്കുന്ന മറുപടിയാണ് തിരികെ ലഭിക്കുന്നത്. ഇതിനെല്ലാം പുറമേയാണ് വനം വകുപ്പിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന അന്യായവും അനീതിപരവുമായ നീക്കങ്ങൾ, അവർ കൃഷിഭൂമി കയ്യേ റുന്നു. വന്യമൃഗങ്ങൾ കാടിറങ്ങുന്നു. ആനയും കടുവയും കാട്ടുപ ന്നിയുമൊക്കെ കർഷകൻ്റെ ഭൂമിയിലിറങ്ങി പൂണ്ടുവിളയാട്ടം നടത്തു കയും ജീവനെടുക്കുകയുമാണ്. എരുമേലിയിലും അഞ്ചലിലും കാട്ടു പോത്തിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട തോമായും ചാക്കോയും സാമുവലും കാട്ടാനകളുടെ ശല്യംമൂലം വീടു പോലും ഉപേക്ഷിച്ചു പോകേണ്ടിവന്ന് ഒടുവിൽ പെൻഷൻ പോലും മുടങ്ങി ജീവനൊടുക്കിയ ഇരുട്ടിയിലെ സുബ്രഹ്മണ്യനുമൊക്കെ മനുഷ്യനേക്കാൾ മൃഗ ത്തിനു പ്രാധാന്യം കൊടുക്കുന്ന കർഷക വിരുദ്ധമായ നയങ്ങളുടെ ഇരകളാണെന്ന് നമുക്ക് മറക്കാതിരിക്കാം.
മനുഷ്യവിരുദ്ധമായ എല്ലാ മൃഗസ്നേഹവാഴ്ത്തലുകളെയും നാം സംഘടിതമായി പ്രതിരോധി ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യൻ്റെ ആവാസ വ്യവ സ്ഥിതിയിൽ കടന്നു കയറി ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള അധികാരം ആ പ്രദേശ ത്തെ കർഷക കൂട്ടായ്മകൾക്കു നൽകണമെന്ന് കർഷകർക്കുവേണ്ടി കെ.സി.ബി.സി. ഇൻഫാം സമിതി സർക്കാരിനോട് ആവശ്യപ്പെടുന്നു.
സാമാന്യ ബോധത്തിനും യുക്തിക്കും നിരക്കാത്ത നിയമ ങ്ങൾ ആർക്കുവേണ്ടിയാണ് നിർമ്മിക്കുന്നത്? കയ്യേറ്റക്കാരെന്ന് ചിത്രീ കരിച്ച് കാട്ടുമൃഗങ്ങളുടെ മുമ്പിൽ സ്വജീവൻ രക്ഷിക്കാനുള്ള അവ കാശങ്ങൾ പോലും നിഷേധിച്ച്, വിൽക്കാൻ പോലും കഴിയാത്ത വിധം കർഷകന്റെ വസ്തുക്കളെ നിയമത്തിൽ കുടുക്കുന്ന നടപടി ഏതു നിയമസഭയിൽ നിന്നുണ്ടായാലും അത് അവരെ വംശഹത്യ ചെയ്യുന്നതിനു കൂട്ടുനിൽക്കുന്നതിനു തുല്യമാണ്.
പരിഷ്കൃത രാജ്യ ങ്ങളിൽ നിയതമായ എണ്ണത്തിൽ കൂടുതലായാൽ ദേശീയ മൃഗമാ ണെങ്കിൽപ്പോലും അതിൻ്റെ മാംസം ചന്തയിൽ വാങ്ങാൻ കിട്ടും എന്നോർക്കണം. എന്തൊരു യുക്തിഭദ്രതയില്ലാത്ത നിയമമാണ് നമ്മുടേത്? മുനുഷ്യൻ മരിച്ചാലും മൃഗത്തിൻ്റെ മഹിമ ആഘോഷിക്കപ്പെ ടണം. അക്രമകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള നിയമം പാസ്സാ ക്കാൻ ജനങ്ങളുടെ പ്രതിനിധികളായവർ തയ്യാറാകുന്നില്ലെങ്കിൽ ഈ സംസ്കാരത്തെ പ്രാകൃതമായ ഏതോ ഭൂതകാലത്തേക്ക് തിരികെ നയിക്കുന്നതിനു തുല്യമാകും.
ഭരിക്കുന്ന സർക്കാരുകൾക്കേ കർഷകരെ രക്ഷിക്കാനാകു. ഇനിയും കർഷകൻ്റെ കണ്ണീർ നമ്മുടെ മണ്ണിൽ വീഴാൻ ഇടവരുത്ത രുത്. അവരുടെ മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷനുകൾ നൽകണം. പ്രകൃതിക്ഷോഭം മൂലം നശിച്ച കൃഷികൾക്ക് ആശ്വാസപ്രദമായ നഷ്ട പരിഹാരമെങ്കിലും നൽകണം. കർഷകൻ്റെ ഭൂമിയിൽ കടന്നു കയ റുന്ന വനംവകുപ്പിൻ്റെ നടപടികൾ അവസാനിപ്പിക്കണം. മനുഷ്യന്റെ ആവാസ വ്യവസ്ഥിതിയിലേക്ക് വന്യമൃഗങ്ങൾ കടന്നു കയറാത്ത വിധം പരിഷ്കൃത രാജ്യങ്ങളിലേതുപോലെ വനത്തിനു ചുറ്റും ഫല പ്രദമായ കിടങ്ങുകളോ വേലിക്കെട്ടുകളോ നിർമ്മിക്കണം. റബ്ബറിന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത വിലനൽകാൻ ആർജ്ജവം കാണിക്കണം. നെല്ലുകർഷകനും ഏലം കർഷകനും അവരുടെ വിള വിന്റെ വില നൽകണം. കർഷകനുവേണ്ടി ശബ്ദമുയർത്താനുള്ള ധൈര്യം രാഷ്ട്രീയപാർട്ടികൾക്കും മാധ്യമങ്ങൾക്കുമുണ്ടാകണം.
ഈ സർക്കുലർ അവസാനിപ്പിക്കുമ്പോൾ കേരള കത്തോ ലിക്കാ മെത്രാൻ സമിതിയുടെ(കെ.സി.ബി.സി.) ഇൻഫാം കമ്മീഷന് കുടുംബങ്ങൾക്ക് നല്കാൻ പ്രത്യേകമായൊരാഹ്വാനമുണ്ട്. കൃഷി യുടെ പാരമ്പര്യം നാം കൈമോശം വരുത്തരുത്. നമ്മുടെ കർത്താവ് ഈശോമിശിഹാ/ യേശുനാഥൻ കൃഷിയേയും അതിൻ്റെ പാരമ്പര്യ ത്തേയും സ്നേഹിച്ചവനാണ്. അവിടുന്ന് പറഞ്ഞ ഉപമകളിൽ, അത് മുന്തിരിത്തോട്ടത്തിൻ്റെയും കൃഷിക്കാരുടെയും ഉപമയാകട്ടെ, വിത ക്കാരന്റെ ഉപമയാകട്ടെ, കടുകുമണിയുടെ ഉപമയാകട്ടെ, വയലി ന്റെയും നിധിയുടെയും ഉപമയാകട്ടെ, ഭൂരിഭാഗവും കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു. അതിനാൽ നമ്മുടെ ഭവനങ്ങളോട് ചേർന്ന് ഓരോ വീടിനും സ്വന്തമായി ഒരു കൃഷിത്തോട്ടമുണ്ടാകണം. അവിടെ ആഴ്ചയിൽ ഒരു ദിനമെങ്കിലും മണ്ണിൽ പണിയാൻ ഡോക്ടറോ, എഞ്ചിനീയറോ, ബിസിനസ്സുകാരനോ, അധ്യാപകനോ ആരുമാകട്ടെ തയ്യാറാകണം. ദിവസം ഒരു നേരമെങ്കിലും നമ്മൾ സ്വന്തമായി ഉദ്പാദിപ്പിച്ച ഭക്ഷ്യവിഭവങ്ങൾ കൂട്ടി ആഹാരം കഴിക്കാൻ നമുക്കാവണം. അങ്ങനെ നമുക്ക് കാർഷികവൃത്തിയെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി നിലനിർത്താം. കർഷകൻ്റെ ശബ്ദമായ ഇൻഫാമിന് സകല പിന്തുണയും നൽകാൻ തയ്യാറാകാം.
NB: 2024 ജനുവരി 14-ാം തീയതി ഈ സർക്കുലർ കേരള കത്തോ ലിക്കാസഭകളിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അർപ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കുകയോ ഇതിലെ ആശയ ങ്ങൾ ജനങ്ങൾക്കു വിശദീകരിച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണ്.






