Timely news thodupuzha

പന്തൽ കാൽനാട്ടൽ കർമ്മം നടത്തി

മേലുകാവ്: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41ആമത് കൺവെൻഷന് മുന്നോടിയായി പന്തൽ കാൽനാട്ടൽ കർമ്മം എം.ഡി.സി.എം.എസ് ഹൈസ്കൂൾ മൈതാനിയിൽ വച്ച് നടത്തി. ബേക്കർ ഡെയിൽ ചാലമറ്റത്ത് ബിഷപ്പ് റവ.വി.എസ് ഫ്രാൻസിന്റെ മുഖ്യ കാർമികത്വം വഹിച്ചു.

ഒരു ദേശത്തിൻറെ അനുഗ്രഹം ആണ് ഇതുപോലുള്ള കൂടി വരവുകളെന്ന് ബിഷപ്പ് ഫ്രാൻസിസ് പറഞ്ഞു. പ്രത്യേകിച്ച് വെല്ലുവിളികൾ സഭ നേരിടുന്ന ഈ സമയത്ത്. സഭ പ്രാർത്ഥനക്കും,വേദപുസ്ക സത്യങ്ങൾക്കും വേണ്ടി നിലനിൽക്കേണ്ടതാകുന്നു.

സമൂഹത്തിൽ പലരീതിയിൽ പ്രശ്നങ്ങളും, പ്രതിസന്ധികളും കൂടി വരുകയാണ് കുട്ടികൾക്ക് നേരെ വരുന്ന അതിക്രമങ്ങൾ നിരാലംബർ, അഗതികൾ, എന്നിവരെ ചേർത്ത് നിർത്താൻ നമുക്ക് കഴിയണം ഒരു മനുഷ്യൻറെ പ്രശ്നത്തിൽ, അവൻറെ ദുഃഖത്തിൽ പങ്കുചേരുകയും നമ്മൾക്ക് പറ്റുന്ന പരിഹാരം ചെയ്യുവാൻ കഴിയുകയും ആണെങ്കിൽ അവിടെയാണ് ദൈവീകതയെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഫെബ്രുവരി നാല് മുതൽ 11 വരെയാണ് കൺവെൻഷൻ. എല്ലാ ദിവസവും രാവിലെ 10, ഉച്ചക്ക് രണ്ട്, വൈകിട്ട് ആറ് തുടങ്ങിയ സമയ ക്രമത്തിലാണ് യോ​ഗങ്ങൾ നടത്തുന്നത്. ആത്മാവിൽ ആരാധന ദൈവ പ്രസാദമെന്നതാണ് ചിന്താവിഷയം. മഹായിടവക ഓഫീസേഴ്സ് വർഗീസ് ജോർജ്, റവ. ടി.ജെ ബിജോയ് പി.സി മാത്യു കുട്ടി, റ്റി ജോയ് കുമാർ എന്നിവർ പ്രസംഗിച്ചു.

ജനറൽ കൺവീനർമാരായ റവ. ജോണി ജോസഫ്, റവ. മാക്സിൻ ജോൺ, പി.ജെ ജോർജ് കുട്ടി, പബ്ലിസിറ്റി കൺവീനർമാരായ റവ. ജെഫേഴ്സൺ പി ജോൺസൻ, റവ. ജോസഫ് മാത്യൂ, റവ. റോയിമോൻ പി.ജെ, റവ. സൈമൺ പി ജോർജ്, റവ. ജോബി ബേബി, റവ. കെ.ജെ ജേക്കബ്, ഇവാഞ്ചലിസ്റ്റ് എം.എസ് സെബാസ്റ്റ്യൻ, റ്റി.കെ ജോർജ്കുട്ടി, പി.ആർ.ഒമാരായ വിജു പി ചാക്കോ, റോബിൻ ഐസക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *