Timely news thodupuzha

സെക്രട്ടറിയേറ്റ് മാർച്ച് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം

കൊച്ചി: സെക്രട്ടേറിയേറ്റ് മാർച്ച് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. നാല് കേസുകളിലാണ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തിരുന്നത്. ഇതിൽ രണ്ട് കേസുകളിൽ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.

സെക്രട്ടേറിയേറ്റ് മാർച്ച് കേസിലും ഡി.ജി.പി ഓഫീസ് മാർച്ച് കേസിൽ കൂടി ജാമ്യം ലഭിച്ചു. ഇതോടെ രാഹുലിന് ജയിൽ മോചിതനാവാം. ഒമ്പത് ദിവസത്തെ ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് രാഹുൽ ജയിൽ മോചിതനാവുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. രാഹുൽ ആണ് അക്രമത്തിന് നേതൃത്വം നൽകിയത്. പിരിഞ്ഞു പോയ പ്രവർത്തകരെ തിരിച്ചു വിളിച്ചു. അറസ്റ്റിലായവരെ മോചിപ്പിക്കാൻ ശ്രമിച്ചു.

രാഹുലിനെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. രാഹുലിന് എതിരായ കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

Leave a Comment

Your email address will not be published. Required fields are marked *