നാഗപ്പുഴ :ശാന്തുകാട് സംരക്ഷിത കാവിൽ ദേശീയ ഔഷധസസ്യ ബോർഡ്, സംസ്ഥാന ഔഷധസസ്യ ബോർഡ്, സംസ്ഥാന വനംവകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ശാന്തു കാട് കാവ് സംരക്ഷണ സമിതി – എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ ഏകദിന പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജ് ,തൊടുപുഴ ന്യൂമാൻ കോളേജ്, കുമാരമംഗലം എം കെ എൻ എം ഹയർസെക്കൻഡറി സ്കൂൾ,കല്ലൂർക്കാട് സരസ്വതി വിദ്യാമന്ദിർ,കുമാരമംഗലം വില്ലേജ് ഇൻറർനാഷണൽ സ്കൂൾ, എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ,ജീവ ശാസ്ത്ര വിഭാഗം അധ്യാപകർ,പരിസ്ഥിതി പ്രവർത്തകർ, ഗവേഷകർ എന്നിങ്ങനെ വിഭിന്ന മേഖലകളിൽ നിന്നുള്ളവർ സെമിനാറിൽ സന്നിഹിതരായിരുന്നു. വിവിധ വിഷയങ്ങൾ മുൻനിർത്തി ഡോക്ടർ. ജിജി ജോസഫ്, ഡോക്ടർ. ജിബി കുര്യാക്കോസ്,തോമസ് തോമ്പ്രയിൽ ,ഡോക്ടർ. എം. ഹരി, ഡോക്ടർ. വൃന്ദാ ജി. നായർ എന്നിവർ ക്ലാസ് എടുത്തു. ഡോക്ടർ . വിനോദ് .കെ. വി ,പ്രൊഫസർ. ജിഷ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കാവുപര്യടനം നടത്തിയത് ഒരു അപൂർവ്വ അനുഭവമായി. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ബി ബിൻ പരപ്പനാട്ട് സ്വാഗതം ആശംസിച്ചു.പ്രസിഡൻറ് എം.പി തമ്പിക്കുട്ടൻ അധ്യക്ഷത വഹിച്ചു.അഖിലേന്ത്യ ഭിഷക്പ്രതിഭാ അവാർഡ് ജേതാവും നാഗപ്പുഴ വെമ്പിള്ളിൽ ആയുർവേദ ആശുപത്രിയുടെ ഡയറക്ടറുമായ ഡോക്ടർ. മാത്യൂസ് വെമ്പിള്ളിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുജിത്ത് ബേബി, വൈസ് പ്രസിഡൻറ് ജാൻസി ജോമി , പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സീമോൾ ബൈജു, ശ്രീ.അനിൽ മോഹനൻ,ഡോക്ടർ ഷാജു തോമസ്, ബിനോയ് പണ്ടപ്പിള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ക്ഷേത്ര ഉപദേശക സമിതി അംഗം ശ്രീ . അഭിലാഷ് കെ. കൊട്ടാരം നന്ദി പറഞ്ഞു . പ്രൊഫസർ വി.എസ്. റെജി സെമിനാർ മോഡറേറ്റർ ആയിരുന്നു. സമാപന സമ്മേളനം മൂവാറ്റുപുഴ എംഎൽഎ അഡ്വക്കേറ്റ് മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.കലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുജിത്ത് ബേബി അധ്യക്ഷനായിരുന്നു.മെമ്പർമാരായ ഫ്രാൻസിസ് തെക്കേക്കര ബാബു മനയ്ക്കപ്പറമ്പിൽ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ ഫ്രാൻസിസ് തെക്കേക്കര , ബാബു മനയ്ക്കപ്പറമ്പൻ എന്നിവർ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. ജാൻസി ജോമി സ്വാഗതവും കാവ് സംരക്ഷണ സമിതി അംഗം ശ്രീ. എം.ജി രാജൻ നന്ദിയും പറഞ്ഞു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 2011 മുതൽ ഇത്തരം സെമിനാറുകൾ സംഘടിപ്പിച്ചു കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത പുതു തലമുറയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും അനവധി വൃക്ഷങ്ങളും ഔഷധച്ചെടികളും നട്ട് ഗംഭീരമായി പരിപാലിച്ചു കൊണ്ട് മാതൃകാപരമായ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നത് നാഗപ്പുഴ ശാന്തു കാട് കാവ്സം രക്ഷണ സമിതി സമൂഹത്തിന് നൽകുന്ന മഹനീയസേവനം പ്രശംസനീയമാണ്.
നാഗപ്പുഴ ശാന്തുകാട് കാവിൽ ദേശീയ പരിസ്ഥിതി സെമിനാർ നടത്തി.






