മുട്ടം:മുട്ടം – കരിങ്കുന്നം – കുടയത്തൂർ കുടിവെള്ള പദ്ധതിക്കും മലങ്കര പാർക്ക് വഴി പൈപ്പ് സ്ഥാപിക്കാൻ അനുമതി നൽകും.മീനച്ചിൽ പദ്ധതിയും മുട്ടം പദ്ധതിയും ഒരേ സമയം തന്നെ നടപ്പിലാക്കുമെന്നും ഉറപ്പ് നൽകിയതായി യൂത്ത് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് ജോബിസ് ജോസ് പറഞ്ഞു .എം.വി.ഐ.പി അധികൃതരുമായി യൂത്ത് കോൺഗ്രസ് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.സെൻട്രൽ വാട്ടർ കമ്മിഷൻ്റെ അധികൃതരും എം.വി.വൈ.ഐ.പി അധികൃതരും ഇന്നലെ മലങ്കര ഡാമിൽ എത്തിയിരുന്നു.ഇവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.സുപ്രണ്ടിങ്ങ് എൻജിനിയർ സുരേഷ്, എക്സിക്യൂട്ടീവ് എൻജിനീയർ രഞ്ജിത സി.എൻ, അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനീയർ ബിജു എന്നിവരുമായാണ് യൂത്ത് കോൺഗ്രസ് സംഘം ചർച്ച നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ ചെറിയാൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് എബി ജോർജ്, കോൺഗ്രസ് നേതാക്കളായ എൻ.കെ ബിജു, ജോസ് കടത്തലക്കുന്നേൽ, എൻ.കെ അജി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ആഴ്ചകൾക്ക് മുൻപ് മീനച്ചിൽ പദ്ധതിക്ക് അനുമതി നൽകിയെങ്കിലും മുട്ടം പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല.ഇത് നാടുകാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു.






