Timely news thodupuzha

മഹാരാജാസില്‍ ഫ്രറ്റേണിറ്റി കെ.എസ്.യു പ്രവര്‍ത്തകര്‍ ചേര്‍ന്നുള്ള അക്രമത്തിൽ കുത്തേറ്റ എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: മഹാരാജാസ് കോളേജില്‍ കുത്തേറ്റ എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസിര്‍ ആശുപത്രിയില്‍ തുടരുകയാണ്.

ആക്രമണത്തില്‍ അബ്ദുള്‍ നാസിറിന്റെ വയറിനും കൈകാലുകള്‍ക്കുമാണ് കുത്തേറ്റത്. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റു. ഫ്രറ്റേണിറ്റി കെ.എസ്.യു പ്രവര്‍ത്തകര്‍ ചേര്‍ന്നുള്ള അക്രമത്തിലാണ് നാസിറിന് പരിക്കേറ്റത്.

ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. എം.ജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനത്തിനിടെയാണ് അക്രമികളെത്തിയത്. സംഘാടക ചുമതലയുടെ ഭാഗമായി അബ്ദുള്‍ നാസിറും എസ്.എഫ്‌.ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു.

ഇതിനിടെ ക്യാംപസിലെ ഫ്രറ്റേണിറ്റി നേതാവായ ബിലാല്‍, കെ.എസ്.യു നേതാവ് അമല്‍ ടോമി എന്നിവരുടെ നേതൃത്വത്തില്‍ അക്രമിസംഘം ക്യാംപസിലെത്തുകയും എസ്.എഫ്‌.ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതെന്നാണ് കേസ്.

കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ക്യാംപസില്‍ ബുധന്‍ ഉച്ചയ്ക്ക് ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ഭിന്നശേഷിക്കാരനായ അധ്യാപകനെ ആക്രമിച്ചിരുന്നു.

കഴിഞ്ഞ ദിവസം ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്രയ്ക്ക് പോയപ്പോള്‍ ബിലാലിന്റെ നേതൃത്വത്തില്‍ യാത്ര സംഘത്തിലെ എസ്.എഫ്‌.ഐ പ്രവര്‍ത്തകരെയും ആക്രമിച്ചിരുന്നു. ഇതിന്റെ പേരില്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അസ്വസ്ഥകള്‍ നിലനിന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *