Timely news thodupuzha

logo

പീഡിപ്പിച്ച ശേഷം യുവതിയെ കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവാവ് പൊലീസ് പിടിയിൽ

ന്യുഡൽഹി: യുവതിയെ പീഡിപ്പിച്ചതിന് ശേഷം കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഗുരുഗ്രാമിലെ മലയോര മേഖലയായ ബോണ്ട്‌സിയിലാണ് സംഭവം.

സാഗർ സ്വദേശിനിയായ 34കാരിയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ രാജ്പുര ഗ്രാമത്തിൽ താമസിക്കുന്ന ജീവൻ അഹർവാൾ(28) ആണ് അറസ്റ്റിലായത്.

താൻ യുവതിയെ പീഡിപ്പിച്ചുവെന്നും യുവതി തനിക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോഴാണ് അവരെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും പ്രതി പോലീസിനോട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *