Timely news thodupuzha

ഗുണ്ടകളെ ഇറക്കി മറ്റൊരു അഭിമന്യു ആവര്‍ത്തിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി പ്രതിരോധിക്കും; ആര്‍ഷോ

കൊച്ചി: അതിക്രൂരമായ ആക്രമണമാണ് മഹാരാജാസില്‍ കെ.എസ്.യു – ഫ്രറ്റേണിറ്റി സംഘത്തിന്റെ ഭാഗത്ത് നിന്നും എസ്.എഫ്‌.ഐക്കു നേരെ ഉണ്ടായിട്ടുള്ളതെന്ന് എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ.

യൂണിറ്റ് സെക്രട്ടറി നാസിറിനെ വൈകാതെ ശസ്ത്രക്രിയയ്കക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളതെന്നും ആര്‍ഷോ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്യാമ്പസിനകത്ത് അക്രമം അഴിച്ചു വിടുന്നതിനു വേണ്ടി വളരെ ആസൂത്രിതമായി ഈ രണ്ട് കൂട്ടരുടെ ഭാഗത്ത് നിന്നും നിരന്തര ശ്രമമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.

അതിന്റെ ഭാഗമായാണ് ഇന്നലെ ക്യാമ്പസില്‍ ഒരധ്യാപകനെ ഉള്‍പ്പെടെ ആക്രമിക്കുന്ന നിലയുണ്ടായത്. ബോധ പൂര്‍വ്വം സംഘര്‍ഷം അഴിച്ചു വിടുന്നതിന് വേണ്ടി ആസൂത്രിത ശ്രമം തുടരുകാണ്.

ഫ്രറ്റേണിറ്റി സംഘം നിയന്ത്രിക്കുന്ന തലത്തിലേക്ക് കെ.എസ്.യുവെന്ന സംഘടന മാറിയിരിക്കുന്നു. മാത്രമല്ല, മുന്‍കാലത്തെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഫ്രറ്റേണിറ്റിയാടൊപ്പം ചേര്‍ന്ന് പുറത്ത് നിന്നും ഗുണ്ടകളെ ഇറക്കി മറ്റൊരു അഭിമന്യു ആവര്‍ത്തിക്കാനാണ് ശ്രമമെങ്കില്‍ എസ്.എഫ്‌.ഐ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ആര്‍ഷോ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *