Timely news thodupuzha

logo

മണിപ്പൂരിലെ വെടിവയ്പ്പിൽ 3 ബി.എസ്.എഫ് ജവാന്മാർക്ക് പരുക്ക്

ഇംഫാൽ: മണിപ്പൂരിലെ തോബൽ ജില്ലയിൽ അജ്ഞാത സംഘം നടത്തിയ വെടിവയ്പ്പിൽ മൂന്ന് ബി.എസ്.എഫ് ജവാന്മാർക്ക് പരുക്ക്. ബുധാനാഴ്ച രാത്രിയാണ് തോക്കുകളേന്തിയെത്തിയ സംഘം ആക്രമണം നടത്തിയത്.

തോബാലിലെ സൈനിക, പൊലീസ് കേന്ദ്രങ്ങളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.ആദ്യം തോബാൽ ഖാങ്ങബോക്കിലെ തേഡ് ഇന്ത്യൻ റിസർവ് ബറ്റാലിയനു നേരെയായിരുന്നു സംഘം വെടിവയ്പ്പു നടത്തിയത്.

എന്നാൽ ആക്രമണത്തെ ബറ്റാലിയൻ വിജയകരമായി ചെറുത്തു. ഇതോടെ തോബാലിലെ പൊലീസ് സ്റ്റേഷനിലേക്ക് ആക്രമണം തിരിച്ചു വിടുകയായിരുന്നു.

എ.എസ്.ഐമാരായ ശുഭ്റാം സിങ്, രാംജി, കോൺസ്റ്റബിൾ ഗൗരവ് കുമാർ എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്. വെടിവയ്പ്പിന്‍റെ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ജില്ലയിൽ കർഫ്യു പ്രഖ്യാപിച്ചു.

മോറേയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പൊലീസ് കമാൻഡോകൾ കൊല്ലപ്പെട്ടതിനു തൊട്ടു പുറകേയാണ് തോബാലിലും ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *