Timely news thodupuzha

വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് തർക്കവും ഏറ്റുമുട്ടലും; തിരുവനന്തപുരത്ത് സൈനികനും സഹോദരനും പരുക്ക്

തിരുവനന്തപുരം: പാറശാലയിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർക്ഷത്തിൽ സൈനികനും സഹോദരനും പരുക്ക്. സൈനികനായ സിജുവിനും സഹോദരൻ സിനുവിനുമാണ് പരുക്കേറ്റത്. ബുധാനാഴ്ച രാത്രി ഒമ്പതരയോടെ പാറശാല പള്ളിക്കു സമീപമായിരുന്നു സംഭവം.

കടയുടെ മുന്നിൽ പാർക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കാലാശിച്ചത്. മർദനത്തിൽ സിജുവിന്‍റെ വാരിയെല്ലിന് പൊട്ടലുണ്ടായി.

സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയുടമ അയൂബ് ഖാൻ, മകനും ഡോക്‌ടറുമായ അലി ഖാൻ, സുഹൃത്ത് സജീലാൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *