Timely news thodupuzha

സംഘർഷത്തെ തുടർന്ന് മഹാരാജാസ് കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചു

കൊച്ചി: വിദ്യാർഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചു. പ്രിൻസിപ്പൽ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് കോളെജ് അടച്ചിടാൻ തീരുമാനമായത്.

വ്യാഴാഴ്ച പുലർച്ചെ മഹാരാജാസ് കോളെജിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകനു കുത്തേറ്റിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്.

ഗുരുതരമായി പരുക്കേറ്റ നാസർ അബ്ദുൾ റഹ്മാനെല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേ സമയം കേസിൽ പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

ആക്രമണത്തിനു പിന്നാൽ ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നത്. മാരാകയാധുകങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് കോളെജ് ചെയർമാൻ തമീം റഹ്മാൻ പറഞ്ഞു.

നാടക പരിശീലനത്തിനിടെ കോളെജിൽ എസ്എഫ്ഐ-ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പരിക്കേറ്റ നേതാവിനെ ആദ്യം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെവെച്ചും ആക്രമണം നടന്നുവെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *