Timely news thodupuzha

logo

രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിന്‍റെ ആദ്യ ചിത്രം പുറത്ത്

ലക്നൗ: അ‍യോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങൾക്കൊരുങ്ങുന്ന രാമവിഗ്രഹത്തിന്‍റെ ആദ്യ ചിത്രം പുറത്ത്. 51 ഇഞ്ചാണ് വിഗ്രഹത്തിന്‍റെ ഉയരം.

നിലവിൽ വിഗ്രഹത്തിന്‍റെ മുഖവും നെഞ്ചും ഉൾപ്പെടെയുള്ള ഭാഗങ്ങൾ തുണികൊണ്ട് മറച്ച നിലയിലാണ്. മൈസൂരുവിൽ നിന്നുള്ള ശിൽപി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തത്.

കൃഷ്ണശിലയിൽ നിർമിച്ചെടുത്ത ഈ വിഗ്രഹം നിൽക്കുന്ന രീതിയിലാണുള്ളത്. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങുകൾ. പ്രതിഷ്ഠാ കർമത്തിന് തൊട്ടുപിറ്റേന്ന് മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നു നൽകുമെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *