Timely news thodupuzha

പാലക്കാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 15 അടി താഴ്ചയിലേക്ക് മറിഞ്ഞ്; ഒരാൾ മരിച്ചു

പാലക്കാട്: ഉപ്പുകുളം കരുവാരക്കുണ്ട് റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മങ്കര മാങ്കുരശ്ശി സ്വദേശി കണ്ണത്തം പറമ്പിൽ വിജയകുമാറാണ്(56) മരിച്ചത്.

വട്ടമല ഇറക്കത്തിൽ റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തിലൂടെ 15 അടിയോളം താഴ്ചയിലേക്ക് ഓട്ടോ മറിയുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.

ചികിത്സയുമായി ബന്ധപ്പെട്ട് വിജയകുമാർ കരുവാരക്കുണ്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കൂടെ ഭാര്യ രാജലക്ഷ്മിയും മകൻ അമൃതാനന്ദനും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *