Timely news thodupuzha

logo

മുണ്ടൻമുടി സെൻറ് മേരിസ് പള്ളിയിൽ തിരുനാൾ കൊടിയേറി

മുണ്ടൻമുടി: സെൻറ് മേരീസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന എന്നിവ നടന്നു. റവ. ഫാ പോൾ ആക്കപ്പടിക്കൽ മുഖ്യ കാർമ്മികനായിരുന്നു. തിരുനാൾ 21ന് സമാപിക്കും.

ഇന്ന് വൈകിട്ട് നാലിന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ ജെയിംസ് പറയ്ക്കനാൽ സന്ദേശം – റവ. ഫാ ആൻ്റണി വിളയപ്പിള്ളിൽ തുടർന്ന് പ്രദക്ഷിണം കമ്പകക്കാനം പന്തലിലേക്ക്. രാത്രി 8.15 ന് ചെണ്ട ഫ്യൂഷൻ പള്ളിയിൽ.

21ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 4.00ന് ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ ജെയിംസ് മുണ്ടോളിക്കൽ സന്ദേശം – റവ. ഫാ ജോൺസൺ പാലപ്പള്ളിൽ സി.എം.ഐ തുടർന്ന് പ്രദക്ഷിണം കാപ്പിലാംചുവട് പന്തലിലേക്ക് 7.30ന് ലൈറ്റ് ആന്റ് സൗണ്ട് ഷോ. രാത്രി എട്ടിന് തിരുവനന്തപുരം മലയാള നാടകവേദിയുടെ നാടകം കണ്ണ് കെട്ടിക്കളി ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഫാ പോൾ ആക്കപ്പടിക്കൽ കൈക്കാരന്മാരായ ബിനോയ് ചിരപ്പറമ്പിൽ ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ,കമ്മിറ്റിക്കാർ എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *