തൊടുപുഴ: നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ വേണ്ടി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാര്‍ കൊണ്ടുവരുന്ന പരിഷ്കാരങ്ങളെ തുരങ്കം വെക്കാന്‍ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി കേരള കോണ്ഗ്രസ് ബി സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു ആരോപിച്ചു. ഒരു വ്യവസായത്തെ ലാഭകരമാക്കണമെങ്കില്‍ ചില പരിഷ്കാരങ്ങൾ വേണ്ടി വരും. അത് ഉൾക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. അതിനെ വിമർശന ബുദ്ധിയോടെ കാണുകയല്ലാ വേണ്ടത്, മറിച്ച് ലാഭകരമാക്കുന്ന ശ്രമങ്ങളെയാണ് കാണേണ്ടത്. ഏത് വ്യവസായത്തേയും പുരോഗതിയിലേക്ക് എത്തിക്കാന്‍ അതിന് ചില മാറ്റങ്ങൾ ആവശ്യമാണെന്നു അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രിയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തെ ഒറ്റകെട്ടായി ചെറുത്തു തോല്പ്പി ക്കുന്നുമെന്നും പോൾസൺ മാത്യുകൂട്ടിച്ചേർത്തു.
ഗതാഗത വകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്ന് കേരളകോണ്ഗ്രസ് ബി






