Timely news thodupuzha

മാത്യു കുഴൽനാടൻ എം.എൽ.എ വിജിലൻസിനു മുന്നിൽ ഹാജരായി

ഇടുക്കി: ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടൻ എം.എൽ.എ വിജിലൻസിനു മുന്നിൽ ഹാജരായി. ഭൂമി ഇടപാടിൽ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് എം.എൽ.എയ്ക്കെതിരെയുള്ള സി.പി.എമ്മിന്റെ പരാതി.

അന്വേഷണമാരംഭിച്ച് നാല് മാസങ്ങൾക്ക് ശേഷമാണ് മൊഴി രേഖപ്പെടുത്തുന്നതിനായി മാത്യു കുഴൽനാടനെ വിജിലൻസ് വിളിപ്പിക്കുന്നത്.

ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ വാങ്ങിയ ഭൂമിക്ക് ആധാരത്തിൽ കാണിച്ചിരിക്കുന്നത് 1.92 കോടിയും എന്നാൽ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് മൂന്നര കോടിയും. ഇത് ചൂണ്ടി കാണിച്ചാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനൻ പരാതി നൽകിയിരിക്കുന്നത്.

ചോദ്യങ്ങൾക്ക് എല്ലാം മറുപടി നൽകിയെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും മാത്യു കുഴൽനാടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അധികാരം കൊണ്ട് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ നിലക്കുമുള്ള അന്വേഷണം നടക്കട്ടെ, സന്തോഷമുണ്ട്. ഇനിയും ഹാജരാകാൻ ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *