Timely news thodupuzha

logo

യുക്രെനെതിരെ ആഞ്ഞടിച്ച് റഷ്യ; സ്‌പോടനത്തില്‍ മരണം 8 ആയി; നിരവധി പേർക്ക് പരിക്ക്

കീവ്: യുക്രെന്‍ തലസ്ഥാന നഗരമായ കീവില്‍ റഷ്യന്‍ ആക്രമണം. ഇന്ന് രാവിലെ മുതല്‍ കീവില്‍ നടന്ന സ്‌ഫോടനത്തില്‍ 8 പേര്‍ മരിച്ചതായും 24 ഓളം പേര്‍ക്ക് പരുക്കേറ്റതായുമുള്ള വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.

റഷ്യയെ ക്രിമിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തില്‍ സ്ഫോടനം നടന്നതിന് പിന്നാലെയാണ് യുക്രെനില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.ജനങ്ങളോട്  ഷെല്‍ട്ടറുകളില്‍ തന്നെ തുടരണമെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസില്‍ നിന്നും അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിലുണ്ടായ സ്ഫോടനത്തിന് ഉത്തരവാദി യുക്രെയ്നാണെന്ന് മോസ്‌കോ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ്  സ്ഫോടനം നടന്നത്.

ഊര്‍ജ മേഖലയെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചാണ് റഷ്യന്‍ ആക്രമണം നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകൾ വന്നിട്ടുണ്ട്.പശ്ചിമ മേഖലയിലെ നഗരമായ ലിവിവിലും സ്ഫോടനം നടന്നതായാണ് വിവരം. ആക്രണം ശക്തമായ കിഴക്കന്‍ മേഖലയില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ അഭയം തേടിയിരിക്കുന്നത് ലിവിവിലാണ്. ഖാര്‍കീവ്, ടെര്‍ണോപില്‍ തുടങ്ങിയ നഗരങ്ങളിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. 

നേരത്തെ തന്നെ യുദ്ധം തകര്‍ത്ത ഖാര്‍കീവില്‍ ജല,വൈദ്യുത വിതരണ സംവിധാനങ്ങള്‍ ഇപ്പോള്‍ അപ്പാടെ തകര്‍ന്ന അവസ്ഥയിലാണ്. കടല്‍പ്പാലം തകര്‍ത്തത് യുക്രെന്‍ ആസൂത്രിതമായി നടപ്പിലാക്കിയ ഭീകര പ്രവര്‍ത്തനമാണെന്ന് ആണ്  റഷ്യന്‍ പ്രസിഡന്‍റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞിരിക്കുന്നത്. ഇതിന് പിന്നാലെ യുക്രെനില്‍ റഷ്യ ആക്രമണം ശക്തമാക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *