Timely news thodupuzha

രാമൻ മനുഷ്യമനസ്സിലെന്ന് സംഗീതജ്ഞൻ റ്റി.എം കൃഷ്‌ണ

കോട്ടയം: രാമൻ മനുഷ്യഹൃദയത്തിലാണെന്ന്‌ സംഗീതജ്ഞൻ റ്റി.എം കൃഷ്‌ണ. ആളുകളെല്ലാം അയോധ്യയിലേക്ക് നടക്കുകയാണെന്നും എന്നാൽ രാമൻ അവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ നടക്കുന്ന സാഹചര്യത്തിലാണ്‌ മതനിരപേക്ഷ മൂല്യങ്ങളുയർത്തിയ വരികൾ റ്റി.എം കൃഷ്‌ണ ആലപിച്ചത്‌.
കോട്ടയം തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രത്തിലെ ആറാട്ട്‌ ദിവസമായ ഞായറാഴ്‌ച നടന്ന സംഗീത സദസ്സിൽ ത്യാഗരാജ കീർത്തനം ആദ്യമായി ആലപിച്ച്‌ അർഥം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കൃതിയിൽ ഉൾപ്പെട്ട ‘എവിടെയാണ്‌ അയോധ്യ, മനുഷ്യമനസ്സിലാണ്‌ അയോധ്യയെന്ന്‌’ തുടങ്ങുന്ന വരികൾ ആലപിച്ചതിന്‌ ശേഷമായിരുന്നു വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *