Timely news thodupuzha

logo

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഫ്രാൻസിൽ രഥയാത്രയും മൗറീഷ്യസിൽ ദീപോത്സവവും

ന്യൂഡൽഹി: യു.എസിലെ ടൈം സ്ക്വയറും ഫ്രാൻസിലെ ഈഫൽ ടവറുമുൾപ്പെടെ ലോകത്തിലെ പ്രധാന കേന്ദ്രങ്ങളിലും രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ആഘോഷം.

യു.എസിൽ ടൈം സ്ക്വയർ ഉൾപ്പെടെ 300 കേന്ദ്രങ്ങളിലാണ് വിവിധ ഹിന്ദു, സിഖ് സംഘടനകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒരാഴ്ചയായി ഇവിടെ റാലികളും നടക്കുന്നുണ്ട്.

ഫ്രാൻസിൽ ഈഫൽ ടവറിനു മുന്നിൽ ആഘോഷത്തിനു പുറമേ പാരിസിൽ രഥയാത്രയ്ക്കും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. മൗറീഷ്യസിൽ ഇന്നു ദീപോത്സവമായി ആഘോഷിക്കാനാണു തീരുമാനം.

പ്രതിഷ്ഠാ ചടങ്ങുകൾ കണക്കിലെടുത്ത് ഇവിടെ ഹൈന്ദവരായ ജീവനക്കാർക്കും തൊഴിലാളികൾക്കും രണ്ടു മണിക്കൂർ ജോലിയിൽ നിന്ന് ഇളവ് നൽകി. യുകെ, ക്യാനഡ, ഓസ്ട്രേലിയ രാജ്യങ്ങളിലും വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *