തിരുവനന്തപുരം: തമിഴ്നാട് നെയ്വേലിയിലെ എൻ.എൽ.സി ഇന്ത്യ ലിമിറ്റഡിൽ 632 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഓണ്‍ലൈൻ അപേക്ഷ ജനുവരി 18 മുതൽ 31 വരെ. ഗ്രാജ്വേറ്റ് അപ്രന്റിസ് – തസ്തിക: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ, മൈനിംഗ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്. യോഗ്യത: ബന്ധപ്പെട്ട എൻജിനിയറിങ്/ടെക്നോളജി ബിരുദം/തത്തുല്യ ഗ്രാജ്വേറ്റ് പരീക്ഷ. തസ്തിക: ഫാർമസി. യോഗ്യത: ബിഫാം.
ടെക്നീഷ്യൻ അപ്രന്റിസ് – തസ്തിക: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, മൈനിംഗ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്. യോഗ്യത: ബന്ധപ്പെട്ട എൻജിനിയറിങ്/ടെക്നോളജി ഡിപ്ലോമ. 2019 – 2023 വർഷങ്ങളിൽ യോഗ്യത നേടിയവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ: www.nlcindia.in.






