കോഴിക്കോട്: പൊറ്റമ്മലിൽ മധ്യവയസ്ക്കൻ ഷോക്കേറ്റ് മരിച്ചു. ഇലക്‌ട്രിക് വയർ കടിച്ചു മുറിക്കൻ ശ്രമിക്കവെ ഷോക്കേറ്റതാവാമെന്നാണ് നിഗമനം. ഇലക്‌ട്രിക് വയറിൽ കടിച്ചു പിടിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ പൊറ്റമ്മൽ മദർ ഡെന്‍റൽ ആശുപത്രിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർ നടുപടികൾ സ്വീകരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കോഴിക്കോട് ഇലക്‌ട്രിക് വയർ കടിച്ച് മുറിക്കാൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്ക്കൻ ഷോക്കേറ്റ് മരിച്ചു






