മ്യൂണിക്: ജർമനിയിലെ മ്യൂണിക്കിൽ ഞായർ പകൽ നടന്ന തീവ്രവലതു വിരുദ്ധ പ്രക്ഷോഭത്തിൽ ലക്ഷത്തിൽപ്പരം പേർ അണിചേർന്നു.
ലക്ഷക്കണക്കിനുള്ള കുടിയേറ്റക്കാരെ നാടുകടത്താനുള്ള ചർച്ചയ്‌ക്കായി തീവ്രവലതു വാദികൾ രഹസ്യ യോഗം ചേർന്നതായ റിപ്പോർട്ടിനെ തുടർന്നായിരുന്നു പ്രക്ഷോഭം.
ഞായറാഴ്ച ബർലിനിൽ നടന്ന സമരത്തിലും ലക്ഷത്തോളം പേർ പങ്കെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. പടിഞ്ഞാറൻ നഗരം കോൾണിൽ നടന്ന പ്രക്ഷോഭത്തിലും 70,000 പേർ പങ്കെടുത്തു.
വെള്ളിയാഴ്‌ച ഹാംബർഗിലും ശനിയാഴ്‌ച സ്റ്റട്ട്‌ഗാർട്ട്, ന്യുറെംബർഗ് എന്നിവിടങ്ങളിലും ജനകീയ പ്രക്ഷോഭമുണ്ടായി. മുൻകാലങ്ങളിൽ നിന്ന് വിരുദ്ധമായി ജർമനിയിലെ ചെറുപട്ടണങ്ങൾ വരെ തീവ്രവലതു പാർട്ടികൾക്കെതിരായ സമരങ്ങളാൽ മുഖരിതമാണ്.






