Timely news thodupuzha

കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു

കോട്ടയം: ആനപ്രേമികൾക്ക് നൊമ്പരമായി കോട്ടയത്തെ കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു. കുളമ്പ് രോഗത്തെ തുടർന്ന് 22 ദിവസമായി ചികിത്സയിലായിരുന്ന കൊമ്പൻ ബുധനാഴ്ച പുലർച്ചെയാണ് ചെരിഞ്ഞത്.

പുലർച്ചെ ഒന്നരയോടെ രോഗം മൂർച്ഛിച്ച കൊമ്പന്റെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെറ്ററിനറി സർജനും ആന വിദഗ്ധനുമായ ഡോ. സാബു സി ഐസക്കിന്‍റെ ചികിത്സയിലായിരുന്നു കൊമ്പൻ. കോട്ടയം ഭാരത് ആശുപത്രി ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള കൊമ്പനാണ് ഭാരത് വിനോദ്.

തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനും പൂരത്തിനും അടക്കം വിവിധ ക്ഷേത്രോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു കൊമ്പൻ.

Leave a Comment

Your email address will not be published. Required fields are marked *