Timely news thodupuzha

logo

സുപ്രീംകോടതി ജഡ്ജിയായി പ്രസന്ന വരാലേ ചുമതലയേറ്റു

ന്യൂഡൽഹി: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലേ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്തു ചുമതലയേറ്റു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഹൈക്കോടതി ജഡ്ജിമാരിൽ ഏറ്റവും സീനിയറും പട്ടികജാതിയിൽനിന്നുള്ള ഏക ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ് ജസ്റ്റിസ് പ്രസന്ന വരാലേ. ഈ മാസം 19നാണ് ജസ്റ്റിസ് പ്രസന്ന ബി വരാലേയെ സുപ്രീംകോടതിയിലേക്ക് ഉയർത്തുവാൻ ചീഫ് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂഡ് നേതൃത്വം നൽകിയ കൊളീജിയം യോഗം ശുപാർശ ചെയ്തത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഡിസംബർ 25ന് വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.

Leave a Comment

Your email address will not be published. Required fields are marked *