Timely news thodupuzha

സിഗ്നലില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ ക്രയിന്‍ തട്ടി യാത്രികന് പരിക്ക്

തൊടുപുഴ: വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനത്തില്‍ ക്രയിന്‍ തട്ടി, യാത്രക്കാരന് പരിക്ക്. മരപ്പണിക്കാരനായ തൊണ്ടിക്കുഴ കുരിക്കൂന്നേല്‍ കെ.കെ. ബിജു(51)വിനാണ് പരിക്കേറ്റത്. രാവിലെ 8 മണിയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ ജോലിയ്ക്കായി മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു. സിഗ്നലില്‍ ചുമപ്പ് ലൈറ്റ് കണ്ട് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് കോതമംഗലം സ്വദേശിയുടെ ഉടസ്ഥതയിലുള്ള ക്രയിന്‍ പിന്നില്‍ നിന്ന് വന്നിടിക്കുകയും സ്‌കൂട്ടറും തള്ളി നീക്കി മുന്നോട്ട് പോവുകയുമായിരുന്നു. വാഹനത്തില്‍ നിന്ന് തെറിച്ച് ക്രയിനിന് മുകളിലേക്കാണ് ബിജു വീണത്. പിന്നാലെ നാട്ടുകാര്‍ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. 

Leave a Comment

Your email address will not be published. Required fields are marked *