Timely news thodupuzha

വാനും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

തൊടുപുഴ: ചരക്ക് ലോറിയും മിനി വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തൊടുപുഴ കരിങ്കുന്നം തെരുവക്കാട്ടില്‍ പയസ് ഏബ്രഹാം (വീക്ഷണം  ഏജന്റ് ,കരിങ്കുന്നം) ന്റെ മകന്‍ ജോസഫ് പയസ് (21) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ മൂവാറ്റുപുഴ അടൂപറമ്പില്‍ വച്ചായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് തൊടുപുഴയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയും എതിര്‍ ദിശയില്‍ നിന്ന് വന്ന ജോസഫ് പയസ് ഓടിച്ച വാനും തമ്മില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണ്ണമായും ലോറി ഭാഗികമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപെട്ടു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ജോസഫിന്റെ പിതാവ് പയസിന്റെ പത്ര ഏജന്‍സിയിലേക്ക് മൂവാറ്റുപുഴയില്‍ നിന്ന് പത്രക്കെട്ടുകള്‍ ശേഖരിക്കാന്‍ വരും വഴിയായിരുന്നു അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജോസഫ് പയസിന്റെ മാതാവ് ചക്കുപള്ളം കുളത്തില്‍ വീട്ടില്‍ ബീന പയസ് (കരിങ്കുന്നം ഗ്രാമപഞ്ചായത്തംഗം). സഹോദരങ്ങള്‍: ക്രിസ്റ്റീന, ക്രിസ്റ്റോണ്‍ (പോര്‍ച്ചുഗല്‍). സഹോദരി ഭര്‍ത്താവ് ലിബിന്‍ കണ്ടോത്ത് (വാരപ്പെട്ടി). സംസ്‌കാരം (ബുധന്‍) വൈകിട്ട് 4ന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍.

Leave a Comment

Your email address will not be published. Required fields are marked *