Timely news thodupuzha

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി, അടിയന്തരപ്രമേയത്തിന് സ്പീക്കറുടെ അനുമതി, ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെ സഭയിൽ പ്രത്യേക ചർച്ച

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ നിയമസഭയിൽ ചർച്ച. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നൽകി.

ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെയാണ് സഭയിൽ പ്രത്യേക ചർച്ച നടക്കുക. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം വിശദമായി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

ഇതേ തുടർന്നാണ് പ്രമേയ നോട്ടീസിന് അനുമതി നൽകിയത്.കോൺഗ്രസിൽ നിന്നുള്ള റോജി എം ജോൺ ആണ് അടിയന്തരപ്രമേയം അവതരിപ്പിക്കുക.

Leave a Comment

Your email address will not be published. Required fields are marked *