Timely news thodupuzha

മത്സ്യബന്ധന കപ്പൽ മോചിപ്പിച്ചു, പാകിസ്ഥാൻ പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ നാവിക സേന

കൊച്ചി: സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 19 പാകിസ്ഥാൻ പൗരന്മാരെയും സേന രക്ഷപ്പെടുത്തി.

അൽ നെമിയെന്ന കപ്പലിനെയാണ് ഇന്ത്യയുടെ ഐ.എൻ.എസ് സുമിത്രയെന്ന യുദ്ധ കപ്പലാണ് രക്ഷാ പ്രവർത്തനത്തിനായി നേതൃത്വം നൽകിയത്. ആയുധവുമായി കപ്പൽ റാഞ്ചിയ 11 കൊള്ളക്കാരെ സേന കസ്റ്റഡിയിലെടുത്തു.

കൊച്ചി തീരത്തു നിന്ന് 800 മീറ്റർ അകലെയായിരുന്നു സംഭവം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ നാവിക സേന വിജയകരമായി പൂർത്തിയാക്കുന്ന രണ്ടാമത്തെ ആന്‍റി പൈറസി ഓപ്പറേഷനാണിത്. മറൈൻ കമാൻഡോകളും ഓപ്പറേഷനിൽ പങ്കെടുത്തു.

എഫ്.വി ഇമാനെന്ന കപ്പലിനെയും കഴിഞ്ഞ ദിനസം നാവിക സേന മോചിപ്പിച്ചിരുന്നു. കപ്പലുകൾക്കെതിരേയുള്ള ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ മഹാ സമുദ്രത്തിൽ നാവിക സേനയെ വിന്യസിച്ചിട്ടുള്ളതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *