Timely news thodupuzha

അതിജീവിതയെ ബലാത്സംഗം ചെയ്ത പ്രതി അഡ്വ. പി.ജി മനു കീഴടങ്ങി

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സർക്കാർ പ്ലീഡർ പി ജി മനു പൊലീസിൽ കീഴടങ്ങി. ഇന്ന് രാവിലെ 8 മണിയോടെ എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലാണ് മനു കീഴടങ്ങിയത്. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു.

പി ജി മനുവിനെതിരെ ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ മനുവിന് കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിരുന്നു.

കേസില്‍ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

Leave a Comment

Your email address will not be published. Required fields are marked *