Timely news thodupuzha

logo

വിവാഹ തട്ടിപ്പ്; പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ കോടതി

മുംബൈ: നാല് വിവാഹം ചെയ്തത് മറച്ചു വെച്ച് വീണ്ടും കല്യാണം കഴിച്ച കേസിൽ വഞ്ചന കുറ്റത്തിന് അറസ്റ്റിലായ യുവാവിന് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു.

ഒരു മാട്രിമോണിയൽ സൈറ്റിൽ ഇയാളുടെ പ്രൊഫൈൽ കണ്ടാണ് വിവാഹം കഴിച്ചതെന്നും അതിൽ മുമ്പ് വിവാഹം കഴിച്ച വിവരം മറച്ചു വെച്ചതായും ഭാര്യയുടെ പരാതിയിൽ പറയുന്നു.

പരാതിക്കാരി 2022 ഏപ്രിലിൽ കണ്ടുമുട്ടുകയും , 2022 ജൂൺ 15ന് വിവാഹിതരാവുകയും ആയിരുന്നു. വിവാഹത്തിന് ശേഷം ഭർത്താവ് നിരന്തരം സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ഏഴു ലക്ഷം രൂപ കൊടുത്തതായും പരാതിയിൽ പറയുന്നു. കൂടാതെ 32 ലക്ഷം രൂപയുടെ ആഭരണങ്ങൾ പണയം വെക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *