Timely news thodupuzha

ഊട്ടിയിൽ കെട്ടിട നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് ആറ് സ്ത്രീകൾ മരിച്ചു

ഊട്ടി: ഗാന്ധിനഗറിൽ കെട്ടിട നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് അപകടം. തൊഴിലാളികളായ ആറ് സ്ത്രീകൾ മരിച്ചു. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയിൽ പെട്ടു. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു.

മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നു വീണതാണ് അപകടത്തിനു കാരണം. താഴെ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ പെടുകയായിരുന്നു.

ആറ് സ്ത്രീകൾ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗാന്ധിനഗറിലെ ഷകില (30) സംഗീത (35) ഭാഗ്യ (36) ഉമ (35) മുത്തു ലക്ഷ്മി (36) രാധ (36) എന്നിവരാണ് മരിച്ചത്. 4 തൊഴിലാളികൾ ഗുരുതര പരുക്കോടെ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *