Timely news thodupuzha

ബേലൂർ മഖ്നയ്ക്കു പിന്നാലെ വനാട്ടിൽ ഇറങ്ങിയത് കടുവയെന്ന് സംശയം, സ്ഥിരീകരണം നടത്താതെ വനംവകുപ്പ്

മാനന്തവാടി: ബേലൂർ മഖ്നയെന്ന മോഴയാനയുടെ ആക്രമണത്തിൽ ഒരു ജീവൻ പൊലിഞ്ഞ വയനാട്ടിൽ കടുവയെ കണ്ടതായി നാട്ടുകാർ. പള്ളിയിലേക്ക് പോകുന്നതിനിടെയാണ് നാട്ടുകാരിൽ ചിലർ വഴിയിൽ കടുവയെ കണ്ടതായി അറിയിച്ചത്.

ഇതിനു പിന്നാലെ റോഡിനു കുറുകെ കടുവ സഞ്ചരിക്കുന്ന സി.സി.റ്റി.വി ദൃശ്യങ്ങളും പുറത്തു വന്നു. എന്നാൽ വനംവകുപ്പ് ഇക്കാര്യം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.

കടുവയിറങ്ങിയെന്ന വാർത്തകൾ പ്രചരിച്ചതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. മോഴയാനയുടെ ആക്രമണത്തിൽ കർഷകനായ അജീഷ് കൊല്ലപ്പെട്ട പ്രദേശത്തിനടുത്തായാണ് കടുവയെ കണ്ടതായും അഭ്യൂഹം കനക്കുന്നത്.

ബേലൂർ മഖ്നയെ ഇതു വരെ പിടികൂടാനാകാത്തതും നാട്ടുകാരെ കുപിതരാക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് പടമല പള്ളിക്കു സമീപമുള്ള റോഡ് പ്രദേശവാസികൾ ഉപരോധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *