Timely news thodupuzha

സ്കൂളിൽ പൂജ നടത്തി ബി.ജെ.പി പ്രവർത്തകർ, കുറ്റ്യാടിയിൽ പ്രതിഷേധവുമായി സി.പി.എം

കോഴിക്കോട്: കുറ്റ്യാടിയിലെ സ്കൂളിൽ ബി.ജെ.പി പ്രവർത്തകർ പൂജ നടത്തിയതിൽ പ്രതിഷേധം. സംഭവം വിവാദമായതോടെ പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നെടുമണ്ണൂർ എൽ.പി സ്കൂളിലാണ് ചൊവ്വാഴ്ച രാത്രിയിൽ സ്ഥലത്തെ ബി.ജെ.പി പ്രവർത്തകർ പൂജ നടത്തിയത്. സ്കൂൾ മുറ്റത്ത് രാത്രിയിൽ കാറുകൾ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ സ്കൂളിൽ പരിശോധന നടത്തിയപ്പോഴാണ് പൂജ നടത്തുന്നതായി കണ്ടെത്തിയത്.

സ്കൂൾ മാനേജർ അരുണയുടെ മകൾ രുധീഷിന്‍റെയും സംഘത്തിന്‍റെയും നേതൃത്വത്തിലായിരുന്നു പൂജ. ഇതോടെ സ്ഥലത്തെ സി.പി.എം പ്രവർത്തകർ ഉൾപ്പെടെ സ്കൂളിലെത്തി പ്രതിഷേധിച്ചു. തുടർന്നാണ് തൊട്ടിൽപ്പാലം പൊലീസ് സ്ഥലത്തെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *