Timely news thodupuzha

പത്താം ക്ലാസുകാരിയുടെ വയറ്റിൽ നിന്നും 2 കിലോ ഭാരമുള്ള മുടി നീക്കം ചെയ്തു

കോഴിക്കോട്: പാലക്കാട് സ്വദേശിയായ പത്താം ക്ലാസുകാരിയുടെ വയറ്റിൽ നിന്നും രണ്ട് കിലോ ഭാരമുള്ള മുടി നീക്കം ചെയ്തു.

വയറ്റിലെത്തിയ തലമുടി 15 സെന്റീ മീറ്റര്‍ വീതിയിലും 30 സെന്‍റീ മീറ്റര്‍ നീളത്തിലും ആമശയത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളെജിലാണ് ശസ്ത്രക്രിയ നടന്നത്.

വിളർച്ചയും ഭക്ഷണം കഴിക്കാനുള്ള വിമൂഖതയുമായി കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സർജറി വിഭാഗം പ്രഫ. ഡോ. വൈ ഷാജഹാന്‍റെ പക്കൽ എത്തിയത്.

സ്കാനിങിൽ ട്രൈക്കോ ബിസയറെന്ന രോഗാവസ്ഥയാണെന്ന് സംശയം തോന്നിയെങ്കിലും പിന്നീട് എന്‍ഡോസ്‌കോപ്പിയിലൂടെയാണ് ഈ രോഗം തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

രോഗിക്ക് വിളര്‍ച്ചയും ക്ഷീണവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുകാരണം ഉണ്ടാവുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *