Timely news thodupuzha

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ ബി.ജെ.പി പ്ലാൻ ബി നടപ്പാക്കും; കെ സുരേന്ദ്രൻ

കൊച്ചി: ലോക്സഭാ തെരഞ്ഞെരുപ്പിന് കേരളത്തിൽ ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനം വേഗത്തിലുണ്ടാവുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ ബി.ജെ.പി പ്ലാൻ ബി നടപ്പാക്കും. അത്തരത്തിലുള്ള ചർച്ചകൾ നടക്കുകയാണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ബിഡിജെഎസില്‍നിന്ന് വയനാട് സീറ്റ് തിരിച്ചെടുക്കും.

ബി.ജെ.പിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കും അങ്ങനെ എങ്കില്‍ വയനാട്ടില്‍ മത്സരിക്കുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെങ്കിലതിന് കാരണം കേന്ദ്ര സർക്കാരല്ല.

സംസ്ഥാന സർക്കാർ കൃത്യമായി കേന്ദ്രം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാത്തതാണ് കാരണം. കേന്ദ്രം വിവേചനം കാട്ടുന്ന പരാതി സുപ്രീം കോടതി പോലും കാര്യമായി എടുത്തില്ല.

അതുകൊണ്ടാണ് പരസ്പരം ചർച്ച പരിഹരിക്കാൻ നിർദേശിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. വന്യ ജീവികളുടെ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര ഗവണ്മെന്‍റ് കൊടുക്കുന്ന പണം ഇവിടെ ഉപയോഗിക്കുന്നില്ല.

എന്നിട്ടും ഇതൊരു രാഷ്ട്രീയ ആയുധമാക്കാൻ ഇടതുമുന്നണി ശ്രമിക്കുകയാണ്. പ്രതിപക്ഷവും ഇടതു മുന്നണിക്കൊപ്പം നിൽക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *