Timely news thodupuzha

മലയാളി യുവാവ് ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞിരപ്പള്ളി കറിപ്ലാവ് പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജിയാണ്(28) ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്.

ആശിഷ് സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയിലായിരുന്നു അപകടം നടന്നത്. വിവരം അറിഞ്ഞ് ബന്ധുക്കൾ സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

ആശിഷിൻ്റെ സഹോദരൻ അലൻ ഒരു മാസം മുമ്പാണ് രോഗബാധിതനായി മരണമടഞ്ഞത്. ആശിഷിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്.

Leave a Comment

Your email address will not be published. Required fields are marked *