Timely news thodupuzha

ബി.എസ്.സി നഴ്സിങ്ങ് പ്രവേശന പരീക്ഷ; അടുത്ത വർഷം മുതൽ കേരളത്തിലും

തിരുവനന്തപുരം: അടുത്ത അധ്യായന വർഷം മുതൽ സംസ്ഥാനത്ത് ബി.എസ്.സി നഴ്സിങ് പ്രവേശനത്തിന് പരീക്ഷ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർ‌ജ് അറിയിച്ചു.

പ്രവേശന പരീക്ഷ നടത്തണമെന്ന് ദേശീയ നഴിസിങ്ങ് കൗൺസിൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരളം ഇതിനായുള്ള നടപടികൾ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും മാർക്കിനെ അടിസ്ഥാനമാക്കി തന്നെ പ്രവേശനം തുടരുകയായിരുന്നു.

പരീക്ഷാ തയ്യാറെടുപ്പുകൾക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്‌. നടത്തിപ്പ്‌ ഏജൻസി സംബന്ധിച്ച്‌ നഴ്‌സിങ്‌ കൗൺസിൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ തുടങ്ങിയവയിൽ നിന്ന്‌ അഭിപ്രായം സ്വീകരിക്കും.

ഇതുവരെ പ്ലസ് ടു പരീഷയുടെ മാർക്കിനെ അടിസ്ഥാനമാക്കിയായിരുന്നു എൽ.ബി.എസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് സർക്കാർ കോളെജുകളിലെ മുഴുവൻ സീറ്റിലും സ്വാശ്രയ കോളെജുകളിൽ പകുതിസീറ്റിലും പ്രവേശനത്തിനുള്ള റാങ്ക്‌പട്ടിക തയ്യാറാക്കുന്നത്‌.

Leave a Comment

Your email address will not be published. Required fields are marked *