Timely news thodupuzha

പൂക്കോട് വെറ്ററിനറി സർവകലാശാല വി.സിയെ സസ്പെൻഡ് ചെയ്ത് ഗവർണർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാ ശാല ക്യാംപസ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയായ പ്രഫ. എം.ആർ ശശീന്ദ്രനാഥിനെതിരെയാണ് ഗവർണറുടെ നടപടി.

സർവകലാ ക്യാംപസിൽ എസ്എഫ്ഐ നേതാക്കളുടെ ക്രൂര മർദനത്തിനിരയായി രണ്ടാം വർഷ ബിരുദ വിദ്യാർഥി ജെ.എസ് സിദ്ധാർഥനെ(20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി.

ഇത് സംബന്ധിച്ച ഉത്തരവ് രാജ്ഭവൻ പുറപ്പെടുവിച്ചു. സിദ്ധാർഥൻ നേരിട്ട അതിക്രമം തടയാൻ സർവകലാശാല വിസിക്ക് വൻ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ ഹൈക്കോടതിക്ക് കത്ത് നൽകി. അന്വേഷണത്തിന് ജ‍ഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത്.

Leave a Comment

Your email address will not be published. Required fields are marked *