Timely news thodupuzha

logo

ഒരുപാട് അപമാനം നേരിട്ടു, മടുത്തിട്ടാണ്, വേദനയോടെ കോൺഗ്രസ് വിടുന്നു: പത്മജ

തിരുവനന്തപുരം: കോൺഗ്രസിന് അകത്തുനിന്ന് തനിക്ക് ഒരുപാട് അപമാനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ.

ബി.ജെ.പി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പത്മജ. പത്മജയുടെ ബി.ജെ.പി പ്രവേശനം കോൺഗ്രസ് പാർട്ടിയിൽ വലിയ തരത്തിൽ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്.

ഇതിനിടെയാണ് പത്മജയുടെ പ്രതികരണം. ഒരുപാട് വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും ബി.ജെ.പി പ്രവേശം വൈകിട്ട് അഞ്ച് മണിക്കാണെന്നും പത്മജ വ്യക്തമാക്കി.

കോൺഗ്രസിൽ നിന്ന് തനിക്ക് ഒരുപാട് അപമാനം നേരിടേണ്ടിവന്നുവെന്നും കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചതെന്നും പത്മജ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *