Timely news thodupuzha

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ

ന്യൂഡൽ‌ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയിൽ. ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് മോദി വാരണാസിയിലെത്തുന്നത്.

പശ്ചിമ ബം​ഗാളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാത്രി 7 മണിക്കാണ് വാരാണസിയിലേക്ക് മോദി എത്തുക. കാശി വിശ്വനാഥ ക്ഷേത്രത്തിൽ മോദി ഇന്ന് ദർശനവും പൂജയും നടത്തും.

നാളെ ഉത്തർപ്രദേശിൽ 42,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ നിന്നും ജനവിധി തേടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *