Timely news thodupuzha

logo

കോതമം​ഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവറായ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

കോതമം​ഗലം: മ്ലാവ് ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം എളംബ്ലാശ്ശേരി വിജിൽ പി.എൻ(41) ആണ് മരിച്ചത്. സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും മാമലക്കണ്ടം ലോക്കൽ കമ്മിറ്റിയംഗവുമാണ് വിജിൽ.

കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡിൽ കളപ്പാറയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു.

മാമലക്കണ്ടത്തു നിന്നും കോതമംഗലത്ത് ആശുപത്രിയിലേക്ക് വരുമ്പോളായിരുന്നു അപകടം. റോഡിന്റെ ഇടതുവശത്ത് നിന്നും എടുത്തുചാടിയ മ്ലാവ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ രണ്ടിന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ രമ്യ. രണ്ട് മക്കളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *