Timely news thodupuzha

logo

ഒരു വര്‍ഷമായി കലാപം, മണിപ്പൂര്‍ സന്ദര്‍ശിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രിയോട് കരഞ്ഞപേക്ഷിച്ച് ആയോധന കലാതാരം

ഇംഫാല്‍: മണിപ്പൂര്‍ സന്ദര്‍ശിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കരഞ്ഞപേക്ഷിച്ച് ആയോധന കലാതാരം(മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്ടിസ് ഫൈറ്റര്‍) ചുന്‍രെങ് കോറന്‍.

മത്സര വിജയശേഷം കോറന്‍ മൈക്കില്‍ സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു. ഒരു വര്‍ഷമായി സംസ്ഥാനത്ത് കലാപം നടന്നു കൊണ്ടിരിക്കുകയാണ്. ആളുകള്‍ മരിച്ചുവീഴുകയാണ്. നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

ക്യാമ്പുകളില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ല. അവരുടെ ഭാവി ആശങ്കയിലാണ്. ദയവായി പ്രധാനമന്ത്രി പ്രദേശം സന്ദര്‍ശിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് കോറന്‍ അപേക്ഷിച്ചു.

Leave a Comment

Your email address will not be published. Required fields are marked *