തൊടുപുഴ: തീർത്ഥാടന കേന്ദ്രമായ മുതലക്കോടം ഫൊറോന പള്ളിയിൽ ഏപ്രിൽ 21 മുതൽ 24 വരെ ആഘോഷിക്കപ്പെടുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് മുന്നോ ടിയായി തിരുനാൾ കമ്മിറ്റി രൂപീകരിച്ചു.
മാർച്ച് മൂന്നിന് നടത്തിയ പൊതുയോഗത്തിൽ തിരുനാൾ കമ്മറ്റിയിലെ അംഗങ്ങളെ തെരഞ്ഞെടുത്തു. ജോഷി ഓലേടത്തിൽ(ജനറൽ കൺവീനർ), ആൽബിൻ കുറുമ്പാലക്കാട്ട്(പബ്ലിസിറ്റി കൺവീനർ), റ്റൈറ്റസ് അറയ്ക്കൽ(ഡെക്കറേഷൻ കൺവീനർ), ജോയി കരോട്ടുമലയിൽ ആൻ്റ് ജസ്റ്റിൻ പനച്ചിക്കാട്ട്(ഫുഡ് കമ്മിറ്റി കൺവീനേഴ്സ്) എന്നിവരെയാണ് തെരഞ്ഞെടുത്തതെന്ന് വികാരി റവ. ഡോ. ജോർജ്ജ് താനത്തുപറമ്പിൽ അറിയിച്ചു.
കമ്മറ്റി ചേർന്ന് ഈ വർഷത്തെ തിരുനാളാഘോഷ പരിപാടികൾ ചർച്ച ചെയ്തു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാനാജാതി മതസ്ഥർ ദിനം തോറും തീർത്ഥാടകരായി വന്നു പ്രാർത്ഥിക്കുന്ന വി. ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രമാണ് മുതലക്കോടം പള്ളി.






