Timely news thodupuzha

logo

എസ്.എം.എ അബാക്കസിന് റാങ്കിന്റെ തിളക്കംട

തൊടുപുഴ: എറണാകുളത്ത് നടന്ന ദേശീയ അബാക്കസ് മല്‍സരത്തില്‍ തൊടുപുഴ ജ്യോതി സൂപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന എസ്.എം.എ അബാക്കസിന് റാങ്കുകളുടെ തിളക്കം.

നിയ മരിയ ജേക്കബ് ഒന്നാം റാങ്കും ജിയോ മാത്യു ടോമിയും അനാമിക ജി നായരും മൂന്നാം റാങ്കും ശ്രീഹരി സുനിലും കൃഷ്ണദേവ് അനിലും അഞ്ചാം റാങ്കും കാതറിന്‍ മോനിക്ക പത്താം റാങ്കും അലന്‍ സച്ചിന്‍ ഇരുപതാം റാങ്കും കരസ്ഥമാക്കി.

ജേതാക്കളെ എസ്.എം.എ അബാക്കസില്‍ ചേര്‍ന്ന യോഗത്തില്‍ ആദരിച്ചു. ഫാ. കുര്യന്‍ പുത്തന്‍ പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റ്റി.എ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.

കെ.ആര്‍ ആര്യാമോള്‍, ബിജു അഗസ്റ്റിന്‍, സൂര്യ അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അബാക്കസ് പ്രദര്‍ശനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ഏപ്രില്‍ ഒന്നു മുതല്‍ തൊടുപുഴയില്‍ അവധിക്കാല ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍.9447421594.

Leave a Comment

Your email address will not be published. Required fields are marked *