ന്യൂഡല്‍ഹി: ചൈനീസ് യുവതിയെ ബിഹാറിലെ ഗയ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്‌തു. ചാരപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയതെന്ന സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയുടെ നീക്കങ്ങള്‍ നിരീക്ഷിക്കനെത്തിയതാണെന്നാണ് സംശയം. സോങ് ഷിയലോണ്‍ എന്ന വനിതയാണ് അറസ്റ്റിലായത്.
ചൈനീസ് വനിത പിടിയിലായതിന് പിന്നാലെ ദലൈ ലാമയ്ക്ക് സുരക്ഷ ശക്തമാക്കി. ഇവരെ ഉടന്‍തന്നെ ചൈനയീലേക്ക് തിരിച്ചയക്കും. ഇവെരെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നതിനായി രേഖാചിത്രം പുറത്തുവിട്ടു.