Timely news thodupuzha

‘പത്താന്‍’ സിനിമയിലും ഗാനങ്ങളിലും മാറ്റങ്ങൾ വരുത്തണം: സെന്‍സർ ബോർഡ്

മുംബൈ: ഷാരുഖ് ഖാന്‍-ദീപിക ചിത്രം പത്താനിൽ മാറ്റങ്ങൾ വരുത്താന്‍ നിർദേശവുമായി സെന്‍സർ ബോർഡ്. സിനിമയിലെ ഗാനങ്ങളിലുൾപ്പടെ മാറ്റങ്ങൾ വരുത്താനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) നിർമ്മിതാക്കളോട് നിർദേശിച്ചിരിക്കുന്നത്. 

ചിത്രത്തിലെ സീനുകളിലുൾപ്പടെ മാറ്റങ്ങൾ വരുത്തി വീണ്ടും സർട്ടിഫിക്കേഷന് സമർപ്പിക്കാനാണ് സിബിഎഫ്സി ചെയർപോഴ്സൺ പ്രസൂൺ ജോഷി നിർമ്മിതാക്കളോട് നിർദേശിച്ചിരിക്കുന്നത് എന്നാണ് എന്‍ഐഎയുടെ റിപ്പോർട്ട്. ജനുവരി 25നായിരുന്നു ച്ത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ദിവസങ്ങൾക്കു മുന്‍പിറങ്ങിയ പത്താനിലെ ഗാനം “ബെഷറം” എന്ന ഗാനത്തിലെ രംഗങ്ങളായിരുന്നു ആദ്യം വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഗാനരം​ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു. 

എന്നാലതേസമയം, വിവാദങ്ങക്കിടയിലും സിനിമയുണ്ടാക്കുന്ന ഹൈപ്പില്‍ ചിത്രത്തിന്‍റെ പോസ്റ്റ് റിലീസ് ബിസിനസ് നന്നായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പത്താന്‍റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. ആഗോള അവകാശം 100 കോടി രൂപയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്. 250 കോടിരൂപയാണ് ചിത്രത്തിന്‍റെ മുതല്‍ മുടക്ക്.

Leave a Comment

Your email address will not be published. Required fields are marked *