Timely news thodupuzha

കെ.എസ്.ആർ.റ്റി.സി ഡ്രൈവിങ്ങ്‌ സ്‌കൂൾ: പദ്ധതി ആരംഭിക്കാൻ തയ്യാറായി വകുപ്പ്

തിരുവനന്തപുരം: കെ.എസ്.ആർ.റ്റി.സിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിങ്ങ്‌ സ്‌കൂളുകൾ ആരംഭിക്കാൻ പദ്ധതി.

ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കെ.എസ്.ആർ.റ്റി.സി ചെയർമാനോട് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ നിർദേശം നൽകി.

കുറഞ്ഞ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിങ്ങ് പരിശീലനം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രം ആരംഭിക്കും.

കെ.എസ്.ആർ.റ്റി.സിയിലെ വിദഗ്ധ ഇൻസ്ട്രക്ടർമാരുടെ സേവനം ഇതിനായി വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിങ്ങ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും.

ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിങ്ങ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിങ്ങ് സ്‌കൂളുകളിൽ കെ.എസ്.ആർ.റ്റി.സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *