Timely news thodupuzha

ശബരി കെ – റൈസ് ഇന്ന് മുതൽ വിതരണം തുടങ്ങും

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക്‌ ഗുണനിലവാരമുള്ള അരി ബുധനാഴ്‌ച മുതൽ സംസ്ഥാനത്ത്‌ വിതരണം തുടങ്ങും. സംസ്ഥാന സർക്കാർ സപ്ലൈകോവഴി ശബരി കെ – റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണോദ്ഘാടനം പകൽ 12ന്‌ അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മന്ത്രി ജി.ആർ അനിൽ അധ്യക്ഷനാകും. മന്ത്രി വി ശിവൻകുട്ടി ആദ്യ വിൽപ്പന നടത്തും. ജയ അരിക്ക്‌ 29 രൂപയും കുറുവ, മട്ട അരിക്ക്‌ 30 രൂപയുമായിരിക്കും വില.

കാർഡൊന്നിന് അഞ്ചു കിലോ ഗ്രാം അരി ലഭിക്കും. കിലോഗ്രാമിന്‌ 40.11 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ്‌ 11.11 രൂപ കുറച്ച്‌ വിതരണം ചെയ്യുന്നത്. തുണി സഞ്ചിയിലാണ്‌ വിതരണം.

Leave a Comment

Your email address will not be published. Required fields are marked *