Timely news thodupuzha

​ഗാസയിൽ ഭക്ഷണത്തിനായി കാത്തു നിന്നവരെ കൊലപ്പെടുത്തി, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗാസ: ഗാസ സിറ്റിയിൽ ഭക്ഷണപ്പൊതിക്കായി കാത്തുനിന്ന 11 പേരെ ഇസ്രയേൽ കൊന്നൊടുക്കി. ഇസ്രയേലി ടാങ്കുകളിൽ നിന്ന് പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു.

പരിക്കേറ്റ 25 ഓളം പേരെ അൽഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇതോടെ ഗാസയിൽ ഭക്ഷണം കാത്തുനിൽക്കുന്നവർക്ക്‌ നേരെ നടത്തിയ കൂട്ടക്കുരുതികളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 ആയി.

ഇസ്രയേൽ ഇതുവരെ കൊന്നാടുക്കിയവരുടെ എണ്ണം 31,184 കവിഞ്ഞു. പട്ടിണി രൂക്ഷമായ ഘട്ടത്തിലാണ്‌ ഗാസയിൽ തിങ്കളാഴ്‌ചയാണ് റംസാൻ വ്രതം ആരംഭിച്ചത്‌.

തകർക്കപ്പെട്ട പള്ളികളുടെയും കെട്ടിടങ്ങളുടെയും മുന്നിൽ പ്രാർഥനകൾ നടന്നു. വടക്കൻ ഗാസയിൽ 2000 ആരോഗ്യപ്രവർത്തകർ കടുത്ത പട്ടിണി നേരിടുകയാണ്‌.

Leave a Comment

Your email address will not be published. Required fields are marked *