Timely news thodupuzha

കോയമ്പത്തൂരിൽ രഥോത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഏഴ് പ്രതികൾ പിടിയിൽ

കോയമ്പത്തൂർ: തമിഴ്നാട്ടിൽ പതിനെഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ഏഴുപേരെ കസ്റ്റഡിയിലെടുത്തു. വെള്ളക്കോവിലിൽ വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവ ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ ഒരു സംഘം ആളുകൾ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. തമിഴ്നാട് പൊലീസിൻറെ രണ്ട് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *